കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; ബ്ലോക്ക് 'കൈ'വിട്ടു

പത്തനംതിട്ട കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യുവിനെതിരെ വന്ന അവിശ്വാസമാണ് പാസായത്. യുഡിഎഫ് അംഗത്തിന്റെ പിന്തുണ ലഭിച്ചതാണ് എല്‍ഡിഎഫിനെ തുണച്ചത്.

കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തില്‍ ജില്ലയില്‍ യു.ഡി.എഫ് സംപൂജ്യരായി. കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഏഴ് സീറ്റും എല്‍ഡിഎഫിന് ആറ് സീറ്റുമാണ് ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍