ബിരിയാണി ചലഞ്ചിന് കൈത്താങ്ങായി NCC യൂണിറ്റ് ജി വി എച്ച് എസ് എസ് താമരശ്ശേരി

താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന  ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിൻ്റെ  ഭാഗമായി താമരശ്ശേരി ജി വി എച്ച് എസ് എസ് NCC യൂണിറ്റ്  സംഭാവനയായി നൽകിയ 5000 രൂപ NCC കാഡറ്റുകളായ ഗൗതം കൃഷ്ണ ,അലീന ഷാനവാസ്എന്നിവർ ചേർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി.മുസ്തഫക്ക്കൈമാറി. ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്,പ്രിൻസിപ്പൽ ഹേമലത ടീച്ചർ ,അസ്സോ സിയേറ്റ് NCC ഓഫീസർ ഉല്ലാസ് വി.എം,NCC സ്റ്റാഫ് ഹവിൽദാർ  രാം ഛേത്രി ,സുബൈദാർ വിവേക് ഥാപ്പ,ഇഖ്ബാൽ പൂക്കോട്, പി ടി മുഹമ്മദ് ബഷീർ, ഹബീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍