മൃഗ ശല്യം; ഫോറെസ്റ്റ് ഓഫീസറുമായി ചർച്ച നടത്തി


താമരശ്ശേരി: രൂക്ഷമായ വന്യ മൃഗശല്യത്തിൽ നിന്ന് പൊതു ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്നതിനെ കുറിച്ച് യുദ്ധകാലടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിന്  വേണ്ടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്‌ മോയത്തിന്റെ നേതൃത്വത്തിൽ ഫോറെസ്റ്റ് ഓഫീസറുമായി ഭരണ സമിതി മെമ്പർമാർ ചർച്ചനടത്തി. എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ്‌ ജിൻസി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷാഹിം ഹാജി, മെമ്പർമാരായ സാജിത ഇസ്മായിൽ, ബിന്ദു സന്തോഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍