സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി കോരങ്ങാട് പാടത്ത് സംയോജിത കൃഷി


താമരശ്ശേരി: വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ആശയത്തോടെ   സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോരങ്ങാട്  പാടത്ത്  സംയോജിത കൃഷി പ്രകാരം വിത്തു നടീൽ സംഘടിപ്പിച്ചു. 

സംയോജിത കൃഷി നടിൽ ഉത്ഘാടനം  സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും ആറാംവാഡ് മെമ്പറുമായ എ പി സജിത്ത് ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി  പി സുധാകരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം പി എം ശശി സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ബിജു, എ പി ഭാസ്കരൻ , സി പി കൃഷ്ണൻകുട്ടി , എ കെ ശരീഫ് , കെ വസന്തകുമാർ , പി കെ നൗഷാദ് , എന്നിവർ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍