സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍. ഞായറാഴ്ചത്തെ നിയന്ത്രണം പിന്‍വലിക്കും. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനും തീരുമാനമായി. ഈ മാസം 28 മുതല്‍ സ്‌കൂളുകള്‍ വൈകീട്ട് വരെ പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം അവലോകന യോഗം മുന്നോട്ട് വച്ചു.

ഇത് സംബന്ധിച്ച് മുന്നൊരുക്കങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പുനഃക്രമീകരിക്കും. കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണം തുടരാനാണ് സാധ്യത. നിലവില്‍ സി കാറ്റഗറിയില്‍ ജില്ലകളൊന്നുമില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍