കോരങ്ങാട് ബോളിബോൾ വിവാദം: ക്ലബ്ബിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട സ്കൂൾ അധികൃതർ പിന്മാറി.

താമരശ്ശേരി: ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കോരങ്ങാട് ബുണ്ടസ് വോളി ലീഗ് എന്ന പേരിൽ ഗ്രാമീണ ടൂർണമെൻറ് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്നതിനെതിരെ താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ വിശദീകരണം ആവശ്യപ്പെട്ട സംഭവം  വിവാദത്തിൽ നിന്ന് സ്കൂളധികൃതർ പിന്മാറി. 

ടൂർണമെൻറ് നടത്തിയതിനെതിരെ സ്കൂൾ ഇൻസാറ്റ് കോരങ്ങാട് ക്ലബ്ബിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 
സ്കൂൾ അധികൃതരുടെ നിലപാടിനെതിരേ പ്രദേശത്ത് ശക്തമായ പ്രതിഷേധം രൂപപ്പെട്ടിരുന്നു. തുടർന്നാണ് പിൻമാറ്റം.

ദിവസവും വോളിബോൾ കളിക്കാൻ എത്തുന്ന പ്രദേശവാസികൾ രണ്ടായി തിരിഞ്ഞു കൊണ്ടായിരുന്നു ടൂർണമെൻറ് സംഘടിപ്പിച്ചത്. ഇൻസാറ്റ്  കോരങ്ങാട് ഗ്രാമീണ ടൂർണമെൻറ് നേതൃത്വവും ഏറ്റെടുത്തു. ഏതാനും പേർ കളിക്കാർക്കുള്ള ട്രോഫിയും നൽകി. സ്കൂൾ അധികൃതരോട് അനുവാദം ചോദിക്കാതെ  ഗ്രാമീണ വോളിബോൾ  ടൂർണമെൻറ് നടത്തിയതാണ് സ്കൂൾ അധികൃതരെ ചൊടിപ്പിച്ചത്. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍