കോരങ്ങാട് ആറ്റുസ്ഥലത്ത് അജ്ഞാത ജീവി കാളയെ കടിച്ചു കൊലപ്പെടുത്തി; നാട്ടുകാർക്ക് പേടിസ്വപ്നമായി അജ്ഞാത ജീവി.


താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിൽ
1 3-ാം വാർഡിൽ ആറ്റു സ്ഥലം ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കാളയാണ്  ഇന്ന് പുലർച്ചെ അജ്ഞാതജീവി കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

വീടിനു സമീപം പറമ്പിൽ കെട്ടിയിരുന്ന കാളയാണ് പുലർച്ചെ കടിച്ചു കൊലപ്പെടുത്തിയത്. മറ്റൊരിടത്ത് കെട്ടിയിരുന്ന രണ്ട് പശുക്കൾ കയർ പൊട്ടിച്ചു ഓടിരക്ഷപ്പെട്ടു. കൊല്ലപ്പെട്ട കാളയുടെ പകുതിഭാഗം അജ്ഞാത ജീവി ഭക്ഷിച്ചു. കട്ടിപ്പാറയിലും സമാനരീതിയിൽ അജ്ഞാത ജീവി ആടിനെ കടിച്ചു കൊലപ്പെടുത്തിയിരുന്നു.നാട്ടുകാർക്ക് പേടിസ്വപ്നം ആയിരിക്കുകയാണ് അജ്ഞാത ജീവി.


  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍