വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി; തച്ചംപൊയിൽ വാർഡിൽ ബി എം ആർഷ്യ ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ  ആരംഭിക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി തച്ചംപൊയിൽ  വാർഡിൽ(17) തുടക്കം കുറിക്കുന്ന വിദ്യാർത്ഥികൾക്കുള്ള  സ്കിൽ  ഡവലപ്മെൻറ് പ്രോഗ്രാമിന്റെ ഉദ്ഘാടനം വാർഡ് മെംബർ ബി.എം ആർഷ്യ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കുന്നതിനും മറ്റു കഴിവുകൾ കണ്ടെത്തുന്നതിനും തച്ചം പൊയിൽ വാർഡിൽ വിവിധങ്ങളായ പദ്ധതികൾ ആവഷ്കരിച്ചു വരികയാണെന്നും രക്ഷിതാക്കളിൽ നിന്നും ജനങ്ങളിൽ നിന്നും മികച്ച പിന്തുണയും പ്രതികരണവവും ലഭിക്കുന്നതിലെ സന്തോഷവും ഉദ്ഘാടന വേളയിൽ മെംബർ പങ്കുവെച്ചു.
എം. മുഹമ്മദ്, പി.ലത്തീഫ് മാസ്റ്റർ, പി.ടി അബൂബക്കർ മാസ്റ്റർ, ടി.പി. മജീദ്, റാഫി താമരശ്ശേരി, അൽത്താഫ് തച്ചംപെയിൽ, സി.വേലായുധൻ, പി.ടി സലീം, ബാബു കോരങ്ങാടൻ,കദീജ റിസ്വാന, നബീല അലി തുടങ്ങിയവരും, രക്ഷിതാക്കളും വിദ്യാർത്ഥികളും പി സി മുക്കിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.