വോളിബോൾ കളിച്ചു: വിശദീകരണം തേടി സ്കൂൾ അധികൃതർ


താമരശ്ശേരി:കോരങ്ങാട് 
ബുണ്ടസ് വോളി ലീഗ് എന്ന പേരിൽ ഗ്രാമീണ ടൂർണമെൻറ് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്നതിനെതിരെ താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ അധികൃതർ.

കഴിഞ്ഞ ദിവസമാണ് ഗ്രാമീണ ടൂർണമെൻറ് സംഘടിപ്പിച്ചത്. ദിവസവും വോളിബോൾ കളിക്കാൻ വരുന്ന പ്രദേശവാസികൾ രണ്ടായി തിരിഞ്ഞു കൊണ്ടായിരുന്നു ടൂർണമെൻറ് സംഘടിപ്പിച്ചത്. ഇൻസാറ്റ്  കോരങ്ങാട് ഗ്രാമീണ ടൂർണമെൻറ് നേതൃത്വവും ഏറ്റെടുത്തു. ഏതാനും പേർ കളിക്കാർക്കുള്ള ട്രോഫിയും നൽകി. സ്കൂൾ അധികൃതരോട് അനുവാദം ചോദിക്കാതെ  ഗ്രാമീണ വോളിബോൾ  ടൂർണമെൻറ് നടത്തിയതാണ് സ്കൂൾ അധികൃതരെ ചൊടിപ്പിച്ചത്. സ്കൂൾ നിലപാടിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശത്തെ കായികപ്രേമികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍