ഗാന്ധി സ്മൃതി : ഫാമിലി ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി.
താമരശ്ശേരി: കോരങ്ങാട് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഗാന്ധി സ്മൃതി എന്ന പരിപാടിയിൽ ഫാമിലി ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി സമ്മാന വിതരണം നടത്തി.
ലൈബ്രറി പ്രസിഡൻറ് അഷ്റഫ് കോരങ്ങാട് ലൈബ്രറി ജനറൽ ജനറൽ സെക്രട്ടറി ഷാജു സിപി, സെക്രട്ടറി പി എം അബ്ദുൽ മജീദ്, ഹനീഫ മാസ്റ്റർ, മോളി ടീച്ചർ ,അബൂബക്കർ പിസി മുക്ക്, രാജേഷ് കുമാർ, അബ്ദുല്ലത്തീഫ് ടി പി, നജീബ് പിടി, ഷാനവാസ്, നാരായണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
വിജയികളായ മേരി മഞ്ജു വിൻസെൻ്റ്& ഫാമിലി..ആത്മരാം എസ് .ബി & ഫാമിലി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു രണ്ടാ സ്ഥാനം സാബിറ പി.ടി ഹൗസ് & ഫാമിലിയും കരസ്ഥമാക്കി.. വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ പി ഫാത്തിമത്ത് ഫെബിന, പി.ഫാത്തിമത്ത് നഹന എന്നിവർ സമ്മാനം ഏറ്റുവാങ്ങി.. ചടങ്ങിൽ ട്രഷറർ ഷംസീർ വമ്പൻ നന്ദി പറഞ്ഞു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍