ചുരം എട്ടാം വളവിന് മുകളില്‍ റബ്ബര്‍ കയറ്റിയെത്തിയ ചരക്കുലോറി മറിഞ്ഞു
താമരശ്ശേരി: ചുരം എട്ടാം വളവിന് മുകളില്‍ റബ്ബര്‍ കയറ്റിയെത്തിയ ചരക്കുലോറി മറിഞ്ഞു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനങ്ങള്‍ ഭാഗികമായി കടത്തിവിടുന്നുണ്ട്. ഹൈവേ പോലീസും അടിവാരം ഔട്ട് പോസ്റ്റ് പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ചരക്ക് മാറ്റി ക്രെയിനുപയോഗിച്ച് വാഹനം കയറ്റുന്നതിനായി ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍