അനാഥയെ വിവാഹം ചെയ്യണമെന്ന യുവാവിന് ആഗ്രഹം;മകളുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍
സാമൂഹ്യ മാധ്യമങ്ങൾ വഴി അശരണരും രോഗികളുമാണെന്ന് കാണിച്ച് ലക്ഷങ്ങൾ പിരിച്ചെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ ചിറ്റിലക്കാട് ബൈജു നസീർ(42), ഭാര്യ റാഷിദ (38) എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. 
കടുങ്ങലൂർ സ്വദേശിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും തൃശൂരിലെ അനാഥാലയത്തിലാണെന്നും രോഗിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ചികിത്സാർത്ഥം പലതവണകളായി 11 ലക്ഷത്തോളം രൂപയാണ് ദമ്പതികൾ തട്ടിയെടുത്തത്.  ഇവരുടെ തന്നെ സ്വന്തം മക്കളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചാണ് പരാതിക്കാരനുമായി ബന്ധം പുലർത്തിയത്. 
നിരന്തരമായി തങ്ങളുടെ കഷ്ടപ്പാടുകൾ അവതരിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പരാതിക്കാരന് തോന്നിയ ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ ബേങ്ക് അക്കൗണ്ട് വിലാസത്തിൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് താൻ തട്ടിപ്പിനിരയായത് അറിയുന്നത്. തുടർന്ന് കടുങ്ങല്ലൂർ സ്വദേശി അരീക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഐ ടി വിഭാഗത്തിൻ്റെ സഹായത്തോടെയാണ് പ്രതികളെ വർക്കലയിൽ വെച്ച് പിടികൂടി. പ്രതികളെ കുറിച്ച് അന്വേഷണം നടത്താൻ ജില്ല പോലീസ് മേധാവിയുടെ നിർദേശം ഉണ്ടായിരുന്നതായി എസ്എച്ച്ഒ സി വി ലൈജുമോൻ പറഞ്ഞു. 
എസ് ഐ അഹമ്മദ്, എ എസ് ഐ രാജശേഖരൻ, ജയസുധ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍