റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം; കോഴിക്കോട് ജില്ലാ കളക്ടറെ ജീവനക്കാര്‍ ഉപരോധിക്കുന്നു


കോഴിക്കോട്: റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടറെ എൻ.ജി.ഒ യുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നു. റവന്യൂ വകുപ്പിൽനിന്ന് പതിനഞ്ച് പേരെയാണ് സ്ഥലം മാറ്റിയത്. ഇത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരാണ് രാവിലെ പത്ത് മണി മുതൽ കളക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നത് പ്രതിഷേധിക്കുന്നത്. സ്ഥലം മാറ്റം ഇഷ്ടക്കാർക്കാണ് നൽകിയതെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്.

കളക്ടർ ചേമ്പറിന് ഉള്ളിലായിരുന്നപ്പോഴായിരുന്നു പ്രതിഷേധം. സ്ഥലംമാറ്റം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും പ്രവർത്തകർ അറിയിച്ചു. സ്ഥലത്ത് വൻ പോലീസ് സംഘവുമെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍