നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു.

താമരശ്ശേരി :ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കംറോഡിൽ അത്തായക്കണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിൻ്റെ വീടിന് മുകളിലാണ് റോഡ് നവീകരണ
കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലോറി മറിഞ്ഞത്, വീട്ടിൽ
താമസക്കാർ ഉണ്ടായിരുന്നില്ല.

ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. വീട്ടൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറ്റിയത്. മുക്കം ഭാഗത്ത് നിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാർ മിക്സിംങ്ങ് യൂനിറ്റിലേക്ക് വരികയായിരുന കാലി ടിപ്പറാണ് അപകത്തിൽപ്പെട്ടത്.വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍