കഥാപാത്രങ്ങളിലൂടെ അനശ്വരയായി ആസ്വാദക മനസില്‍; കെപിഎസി ലളിതയ്ക്ക് വിട


തലമുറകള്‍ക്ക് പ്രിയപ്പെട്ട നടിയായിരുന്ന കെപിഎസി ലളിതയ്ക്ക് വിട നല്‍കി കേരളം. വടക്കാഞ്ചേരിയില്‍ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കെപിഎസി ലളിതയുടെ സംസ്‌കാരം ചടങ്ങുകള്‍ നടന്നത്. മകന്‍ സിദ്ധാര്‍ത്ഥാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ചടങ്ങില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഇന്നലെ രാത്രിയോടെയായിരുന്നു കെപിഎസി ലളിത അന്തരിച്ചത്. 74 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു, ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞ് ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിരവധി സിനിമാ പ്രവര്‍ത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 8 മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അവിടെ നിന്നാണ് ഭൗതിക ശരീരം സംസ്‌കാര ചടങ്ങുകള്‍ക്കായി വടക്കഞ്ചേരിയിലെ വീട്ടില്‍ എത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍