ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ അലന്‍ അയ്മനെ അനുമോദിച്ചു
കട്ടിപ്പാറ: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ അലന്‍ അയ്മനു കട്ടിപ്പാറ ഗ്രാമ പഞ്ചായത് ഭരണസമിതിയും ആശുപത്രി വികസന സമിതിയും ചേര്‍ന്നു കൈത്തിരി പദ്ധതിയുടെ ഭാഗമായി അനുമോദിച്ചു. അലന്‍ അയ്മന്‍ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിയില്‍ സെറിബ്രല്‍ പാള്‍സി അസുഖത്തിനായി രണ്ടുവര്‍ഷമായി ചികിത്സയില്‍ കഴിയുകയാണ്. അനുബന്ധതെറാപ്പികളായ ഫിസിയോ സ്പീച്, ഒക്യുപേഷന്‍ തെറാപ്പി മുതലായവ കാരുണ്യതീരം ക്യാമ്പസില്‍ വെച്ച് കൈത്തിരി യൂണിറ്റിനോട് അനുബന്ധമായി നല്‍കിവരുന്നു. ആദ്യ വര്‍ഷത്തെ ചികിത്സ കൊണ്ടുതന്നെ ശാരീരികമായ മാറ്റങ്ങള്‍ കഴുത്തുറക്കുന്നതിനും കാലിന്റെ പേശികളിലെ മുറുക്കം കുറയുന്നതിനും സഹായമായി. രണ്ടാം ഘട്ട ചികിത്സയില്‍ ഇരിക്കുമ്പോഴാണ് ബുദ്ധിപരമായ നേട്ടങ്ങള്‍ മള്‍ട്ടി ഡിസിപ്ലിനറി ടീമിനു കണ്ടുപിടിക്കാന്‍ സാധിച്ചത്. തെറാപ്പി ടീമുകളുടെ കൂട്ടായ പ്രയത്‌നത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ അലന് സാധിച്ചത്.
അസാമന്യ കഴിവുകള്‍ പ്രകടിപ്പിച്ച അലന്‍ ഐമന്‍ 4 വയസ്സ് പ്രായം മാത്രമുള്ള 75% ഭിന്നശേഷിക്കാരനാണ്. പരിമിതികളെ തോല്‍പ്പിച്ചുകൊണ്ട്. മുന്‍ പരിജയമില്ലാത്ത 28 രജ്യങ്ങള്‍ അതിന്റെ തലസ്ഥാനങ്ങള്‍, 26 സംസ്ഥാനങ്ങള്‍ അതിന്റെ തലസ്ഥാനങ്ങള്‍, 46 ലോക നേതാക്കള്‍, 40 പഴവര്‍ഗ്ഗങ്ങള്‍, 30 പച്ചക്കറികള്‍, 25 വാഹനങ്ങള്‍, 11 നിറങ്ങള്‍, 15 കടല്‍ ജീവികള്‍, 31 മൃഗങ്ങള്‍, 33 പക്ഷികള്‍ എന്നിവ തിരിച്ചറിഞ്ഞതിലാണ് അലന്‍ ഐമനെ അനുമോദിച്ചത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത് അലന്‍ അയ്മന് ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് ശ്രീമതി ജിന്‍സി തോമസ്, സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഷാഹിം, ബേബി രവീന്ദ്രന്‍, എച് എം സി അംഗം കെ കെ ഹംസ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍ സ്വാഗതവും പ്രൊജക്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫ്‌ന നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍