അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരേ പ്രകടനം, മാരകായുധവുമായി എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ


കണ്ണൂർ: അഹമ്മദാബാദ് കൂട്ടക്കൊലക്കേസിലെ 38 പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള പ്രത്യേക കോടതി വിധിക്കെതിരേ ആയുധമെടുത്ത് പ്രകടനം നടത്തുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.ഡി.പി.ഐ. പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ചാലാട് പോസ്റ്റ് ഓഫീസിന് സമീപത്തെ ഖദീജ മൻസിലിൽ ഫർഹാൻ ഷേക്ക് (19) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് വിദേശനിർമിതമായ 22 സെന്റിമീറ്റർ നീളമുള്ള പ്രത്യേകരീതിയിലുള്ള കഠാരയും പിടിച്ചെടുത്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം ചാലാട്ടാണ് സംഭവം.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയായിരുന്ന ഇരുപതോളം എസ്.ഡി.പി.ഐ. പ്രവർത്തകരെ കണ്ണൂർ ടൗൺ പോലീസ് തടഞ്ഞു. കുറച്ചുപേർ ഓടിപ്പോയി. ഫർഹാൻ ഷേക്ക് ഉൾപ്പെടെ ഏതാനും പേർ പോലീസുമായി കയർത്തു. ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് അരയിൽ സൂക്ഷിച്ച ആയുധം കണ്ടെത്തിയത്. 'ആയുധം വാങ്ങാൻ അറിയുമെങ്കിൽ അത് ഉപയോഗിക്കാനും മടിക്കില്ല' എന്നായിരുന്നു പോലീസിനുനേരെ ഇയാൾ ഉയർത്തിയ ഭീഷണി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍