നിരക്ക് വർധന; സ്വകാര്യ ബസുകൾ മാർച്ച് 24 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്


സംസ്ഥാനത്തെ സ്വകാര്യ ബസുകൾ മാർച്ച് 24 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് നിരക്ക് വർധനവ് നടപ്പാക്കാത്തിൽ പ്രതിഷേധിച്ചാണ് സമരം. യാത്രാ നിരക്ക് 12 രൂപയും, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 6 രൂപയും ആകണമെന്നതാണ് ഉടമകളുടെ ആവശ്യം. എന്നാൽ ഇക്കാര്യം വിശദമായി പരിശോധിക്കുകയാണെന്നാണ് സർക്കാർ നിലപാട്. ബസ് നിരക്ക് വർദ്ധനവ് സംബന്ധിച്ച ചർച്ചകൾ തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍