സ്വര്‍ണവള ഊരിനൽകിയത് മോഹനൻ വൈദ്യരുടെ ഭാര്യ; നാട് തിരഞ്ഞ 'നൻമ'
കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തന്റെ സ്വർണമാല മോഷണം പോയ സുഭദ്രക്ക് സ്വന്തം സ്വർണവളകൾ ഊരിനൽകിയത് അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യ. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. മാധ്യമങ്ങൾക്കു മുൻപിൽ വരാന്‍ വിസമ്മതിച്ച ശ്രീലത ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് മാധ്യമങ്ങളോട് അല്‍പമെങ്കിലും സംസാരിക്കാന്‍ തയാറായത്.
കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തില്‍ പോയത്. മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭാദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍