48 മണിക്കൂര്‍ പണിമുടക്ക് അർധരാത്രി മുതൽ; ഹര്‍ത്താലിന് തുല്യമാകും
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യമാകെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി ആരംഭിക്കും. പതിവുപോലെ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലിന് തുല്യമാകും. ബിജെപി അനുകൂല സംഘടനകളൊഴികെ എല്ലാവരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും ട്രഷറികളുടെയും കെ.എസ്.ആര്‍.ടി.സിയുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. വ്യാപാരസ്ഥാപനങ്ങളെയും തിയേറ്ററുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് സംഘടനകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ബാങ്കുകളുടെയും ട്രഷറികളുടെയും പ്രവര്‍ത്തനം തടസപ്പെടുന്നത് സാമ്പത്തികവര്‍ഷാവസാനത്തില്‍ എല്ലാവരെയും ബുദ്ധിമുട്ടിക്കും. അംഗബലം കൂടുതലുള്ള ബാങ്ക് ഓഫിസര്‍മാരുടെ സംഘടന പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ ക്ലറിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ പണിമുടക്കുന്നതിനാല്‍ ബാങ്ക് തുറന്നുവയ്ക്കാമെന്നു മാത്രം. ട്രഷറികളും സഹകരണ ബാങ്കുകളും പകരം ഇന്ന് പ്രവര്‍ത്തിച്ചു.
പണിമുടക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി സംഘടനകളും തിയേറ്റര്‍ ഉടമകളുടെ സംഘടനകളുടെ സംഘടനായ ഫിയോകും അഭ്യര്‍ഥിച്ചിരുന്നു. അനുകൂലമായ മറുപടി കിട്ടിയിട്ടില്ല. പ്രശ്നമുണ്ടാകുമോയെന്ന ഭീതിയില്‍ മിക്കവരും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനിടയില്ല.
പൊതുജനം സഹകരിക്കണമെന്ന യൂണിയനുകളുടെ അഭ്യര്‍ഥനയില്‍ നിന്ന് കാര്യം വ്യക്തമാണ്. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയ്ക്ക് മാത്രമാണ് ഇളവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍