വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വന്‍ വര്‍ധന


കൊച്ചി:വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. 2009 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. മറ്റു ജില്ലകളിലെ വിലയില്‍ ആനുപാതികമായി വര്‍ധനയുണ്ടാകും.ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.ഫെബ്രുവരി ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. ഹോട്ടലുകളിലും തട്ടുകടകളില്‍ അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് ഇപ്പോള്‍ വില കൂട്ടിയത്. സാധാരണ ഒന്നാം തീയതിതന്നെയാണ് എണ്ണ കമ്പനികള്‍ പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിക്കാത്തത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍