നാളെ മുതല്‍ പരീക്ഷാക്കാലം..
സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ മുതല്‍ പരീക്ഷാക്കാലം ആരംഭിക്കുന്നു. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകളുടെ പരീക്ഷയാണ് ആദ്യം ആരംഭിക്കുന്നത്. പ്ലസ്ടു പരീക്ഷ മുപ്പതാം തീയതിയും എസ്.എസ്.എല്‍.സി 31നും തുടങ്ങും.
കോവിഡ് കാലത്ത് ആകെ മാറി മറിഞ്ഞ പരീക്ഷാ രീതികള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ സ്കൂളുകളില്‍ ഓഫ്ലൈന് പരീക്ഷകള്‍ ആരംഭിക്കുകയാണ്. 34,37,570 കുട്ടികളാണ് നാളെ പരീക്ഷക്ക് എത്തുക. നാളെ മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകാരുടെ പരീക്ഷ. കുട്ടികള്‍ സ്കൂളിലെത്തി പരീക്ഷയെഴുതണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം. എങ്കിലും ഏതെങ്കിലും കാരണത്താല്‍ സ്കൂളില്‍ എത്താൻ കഴിയാത്തവര്‍ക്ക് ഒാണ്‍ലൈനായി പരീക്ഷ എഴുതാം. ഒന്നു മുതല്‍ നാലുവരെ വര്‍ക്ക്ഷീറ്റ് രീതിയാണ് പിന്തുടരുക. അഞ്ചു മുതല്‍ 9 വരെ ചോദ്യപേപ്പര്‍നല്‍കി, മൂല്യനിര്‍ണയം നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍