ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
താമരശ്ശേരി : കോരങ്ങാട് ഗവൺമെന്റ് എൽ പി സ്കൂളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
സ്കൂളിന്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
ആദ്യ ബിരിയാണി പാക്കറ്റ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല ഹബീബ്, രാജേഷ് കുമാർന് ആദ്യ ബിരിയാണി പേക്കറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ വികസന സമിതി ചെയർമാൻ അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു, വികസന സമിതി രക്ഷാധികാരി പി എ അബ്ദുസമദ് ഹാജി, പിടിഎ പ്രസിഡണ്ട്, ഹബീബ് റഹ്മാൻ എ പി, എച്ച് എം മനോജ് മാസ്റ്റർ, ബിരിയാണി ചലഞ്ച് വർക്കിങ് ചെയർമാൻ പി ടി നജീബ്, പിടിഎ വൈസ് പ്രസിഡണ്ട്, സക്കീർ ഹുസൈൻ, ഷാജു പാറമ്മൽ, എപി റസാഖ്, സിറാജ് പാപ്പനം പൊയിൽ ,സുബൈദ ടീച്ചർ, മീരാഭായി ടീച്ചർ, രജനി ടീച്ചർ, രേഷ്മ ടീച്ചർ, സ്മിത ടീച്ചർ, ബിന്ദു ടീച്ചർ, ഫാത്തിമ ബീവി, എന്നിവർ സംബന്ധിച്ചു,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍