സ്‌കൂൾ അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; പൂർവ വിദ്യാർഥി അറസ്റ്റിൽ
അലനല്ലൂർ(പാലക്കാട്): ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അബ്ദുൽ മനാഫിനെ (46) ആക്രമിച്ച കേസിൽ സ്കൂളിലെ പൂർവവിദ്യാർഥിയായ അലനല്ലൂർ കൂമഞ്ചിറ മുതുകുറ്റിവീട്ടിൽ നിസാമുദീനെ (20) നാട്ടുകൽപോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചരാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥിയായിരിക്കുമ്പോൾ അധ്യാപകൻ അടിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകൽ സി.ഐ. സിജോവർഗീസ് അറിയിച്ചു. പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയിൽനിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
അലനല്ലൂർ ചന്തപ്പടിയിലെ ബേക്കറിയുടെമുന്നിൽ നിൽക്കുകയായിരുന്ന അധ്യാപകനെ പിന്നിൽ നിന്നെത്തിയ യുവാവ് കൈയിൽ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് തലയ്ക്ക് അടിക്കയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍