മരച്ചീനിയിൽനിന്ന് വീര്യംകുറഞ്ഞ മദ്യം; രണ്ടുകോടി വകയിരുത്തി
തിരുവനന്തപുരം: മരച്ചീനിയിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാൻ തുക വകയിരുത്തി സംസ്ഥാന ബജറ്റ്. മരച്ചീനിയിൽനിന്ന് ഉദ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
തിരുവനന്തപുരത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിനാണ് ഇതിന്റെ മേൽനോട്ടച്ചുമതല.
പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാനുള്ള നിർദേശവും ബജറ്റ് മുന്നോട്ടുവെച്ചു. കാർഷിക മൂല്യവർധിത ഉത്പാദനത്തിന് സിയാൽ മാതൃകയിൽ കമ്പനി സ്ഥാപിക്കുമെന്നും ബജറ്റിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍