പാറ്റ (കവിത )

വറ്റി ത്തീ രാറായ
ചിമ്മിനി വിള ക്കി ന്ന രികിലേക്ക് -
പറന്നു വന്നൊരിക്കലൊരു -
കുഞ്ഞു പാറ്റ.
അരികിലുണ്ടായിരുന്ന
അമ്മ പാറ്റ
അരുതെന്നു വിലക്കി.
പിന്നീട് കൈ ചൂണ്ടി പറഞ്ഞു.
"അണയാ റാ താണ്
എങ്കിലുംകരുതി യേ
 അരികിലേ ക്ക ടുക്കാവൂ
ശൗ ര്യം  കുറഞ്ഞ തല്ല
കുറഞ്ഞ പോലി രിപ്പേയുള്ളൂ
പ്രലോഭിപ്പിച്ച്  പ്രലോഭിപ്പിച്ച്
അരികിലേക്കടുപ്പിച്ച്
കുഞ്ഞി ചിറ കുകൾ
കരിക്കാൻ
ഒരുതുള്ളി മണ്ണെണ്ണ മതി
മൃ ത പ്രായനായ്
പിടയുമ്പോൾ
കരിഞ്ഞ മാം സഗന്ധം
ആ സ്വ ദിക്കാൻ
ഒരു നിമിഷം മതി.
പിന്നീട് നിനക്ക് -
ഇര യെന്നൊരു
പേരുലഭിക്കും
പാറ്റ ഇരയായതിൽ
മനം നൊന്ത്
കാലം
  കണ്ണീരു വാർക്കുമ്പോൾ
വെട്ടം നൽകാനെന്ന
വ്യാജേ നെ,
ചിമ്മി നിവിള ക്കുകൾ
വീണ്ടും
പറ്റകളെ കാത്തിരിക്കും
ആയതിനാൽ,
വർണ്ണക്കട ലാ സു പൊതി ഞ്ഞ
കാപട്യം
തനി യാവർത്തനം
നടത്തുന്ന
ദിനരാത്രങ്ങളിൽ
കരുതി മാത്രം
നീ   പറക്കുക
കരുതി മാത്രം
നീ  ഉറങ്ങുക"
,,,,,,,,,,,,,,,,,,,,,,,,,
ബൈജു  ടി ഷയ്ബു കോരങ്ങാട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍