വിധിയെ തോല്‍പിച്ച് റുമൈസ സുമംഗലിയായി; ഇനി അന്‍വറും കൂട്ടിനുണ്ടാവും

താമരശ്ശേരി: മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ രോഗം കീഴ്‌പ്പെടുത്തിയ ജീവിതത്തെ മനക്കരുത്ത് കൊണ്ട് നിറം പിടിപ്പിച്ച റുമൈസ സുമംഗലിയായി. താമരശ്ശേരി തച്ചംപൊയില്‍ ചാലില്‍ അബ്ദുസ്സലീമിന്റെയും റസിയയുടെയും മകളായ റുമൈസക്ക് വരനായെത്തിയത് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി അന്‍വറാണ്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നെഞ്ച് വേദനയുടെ രൂപത്തിലെത്തിയ വിധി റുസൈമയെ കീഴ്പെടുത്തിയത്. അലോപതിയും ആയുര്‍വേദവും മാറി മാറി പരിക്ഷിച്ചെങ്കിലും റുസൈമയുടെ നെഞ്ചിന് താഴേക്കുള്ള ചനല ശേഷി നഷ്ടപ്പെട്ടിരുന്നു. കീഴടങ്ങാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി റുമൈസ പഠനം തുടര്‍ന്നു.

ചിത്രം .ഫോക്കസ് സ്റ്റുഡിയോ കോരങ്ങാട്

എസ് എല്‍ എസി ക്കും പ്ലസ് ടു വിനും മികച്ച വിജയം നേടി. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഓട്ടോറിക്ഷ വാങ്ങി നല്‍കി റുമൈസയെ ചേര്‍ത്ത് പിടിച്ചു. യാത്ര ചെയ്യാനുള്ള വാഹനം കൂടി ലഭിച്ചതോടെ റുമൈസ പഠനത്തില്‍ കൂടുതല്‍ മുന്നേറി

പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന റുമൈസയുടെ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. സമൂഹമാധ്യങ്ങളിലൂടെയാണ് അന്‍വര്‍ റുമൈസയെ പരിചയപ്പെടുന്നത്. കൈപിടിച്ച് ഒപ്പം കൂട്ടാമെന്ന അന്‍വറിന്റെ ഉറപ്പ് റുമൈസയുടെ മാതാപിതാക്കളെ ഏറെ സന്തോഷിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇവരുടെ നിക്കാഹ്തതച്ചംപൊയിൽ തച്ചംപൊയിൽ ചാലിൽ വീട്ടില്‍വെച്ച് നടന്നത്. വൈകല്യങ്ങളെ തോല്‍പ്പിച്ച് മുന്നേറാന്‍ ഇനി റുമൈസക്ക് കൂട്ടായി അന്‍വറുമുണ്ടാവും.

കടപ്പാട് :സിദ്ദിഖ് പന്നൂർ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍