ക്രിസ്ത്യൻ പള്ളികളുടെ ഭൂമി വിൽപന നടത്താൻ ബിഷപ്പുമാർക്ക് അധികാരമില്ല ഹൈക്കോടതി പരാമർശം; ഹർജി സമർപ്പിച്ച രൂപതകൾ

താമരശ്ശേരി : ക്രിസ്ത്യൻ പള്ളികളുടെ ഭൂമി വിൽപന നടത്താൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമർശത്തെ തുടർന്ന് താമരശ്ശേരി രൂപതയും സുപ്രീം കോടതിയെ സമീപിച്ചു. ഇതേ വിഷയത്തിൽ നേരത്തെ ബത്തേരി രൂപത സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താമരശ്ശേരി രൂപതയും ഹർജി സമർപ്പിച്ചത്.

അതേസമയം രണ്ട് ഹർജികളും ഒരുമിച്ച് പരിഹരിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍