വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക'; ഇന്ന് വനിതാ ദിനം


പെൺനോവുകളിലേയ്ക്കും ചിന്തകളിലേയ്ക്കും ലോകത്തിന്‍റെ ശ്രദ്ധപതിയാൻ തുറന്നുവെച്ച ദിനം- അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. അസമത്വത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും പുലരിയിലേയ്ക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉണർന്നെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. 

1908ൽ ന്യൂയോര്‍ക്കിൽ ജീവനക്കാരികൾ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് 15,000 ത്തോളം തെരുവിലിറങ്ങിയതാണ് വനിതാ ദിനാചരണത്തിലേയ്ക്ക് നയിച്ച സംഭവമെന്ന് കരുതപ്പെടുന്നു. 1909 ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മല്‍ക്കീല്‍, അയ്റ സലാസര്‍ എന്നീ വനിതകളുടെ നേതൃത്വത്തിൽ ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടു. 

1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനം വനിതാദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ  ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.