അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ വേനൽ മഴ തുടരും


ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി  
എന്ന പേരിലാകും അറിയപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം നാളെയോടെ (മാർച്ച്‌ 19) തെക്കൻ ആൻഡാമാൻ കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.കോഴിക്കോട് ജില്ലയിൽ  നേരിയ തോതിൽ  ഇന്ന് വൈകിട്ടോടെ മഴ ലഭിച്ചു.

വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച്‌ 22 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട വേനൽ മഴ തുടരും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍