കുഞ്ഞ് കൊല്ലപ്പെട്ടതിന് ബാറിൽ; അച്ഛനെ മർദിച്ച് ബന്ധുക്കൾ; കാറും തകര്‍ത്തു


കൊല്ലപ്പെട്ട ഒന്നര വയസ്സുകാരിയുടെ അച്ഛന് നാട്ടുകാരും ബന്ധുക്കളുടെയും മര്‍ദ്ദനം. ഭാര്യയുടെ വീട്ടിലേക്ക് കാറിലെത്തിയ ഇയാളെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചു. കാറും തല്ലിപ്പൊളിച്ചു. തന്നെ തല്ലിയവരെ വെറുതേ വിടില്ലെന്നും തല്ലിയവരെ ഓർമയുണ്ടെന്നും ഇയാൾ വെല്ലുവിളിക്കുന്നു. വാക്കുകള്‍ ഇങ്ങനെ: ‘ഞാൻ ബാറിൽ ഇരുന്നപ്പോഴാണ് എന്റെ ഭാര്യയുടെ പ്രതികരണം ടിവിയിൽ കണ്ടത്. അതാണ് ‍ഞാൻ ഇങ്ങോട്ട് വന്നത്. എന്റെ കുഞ്ഞ് മരിച്ച സങ്കടത്തിലാണ് ബാറിൽ പോയെ. ഈ പറയുന്ന ഭാര്യ ഗൾഫിലായിരുന്നു. കുഞ്ഞിന്റെ പാൽ കുടി മാറുന്നതിന് മുൻപ് തന്നെ പോയി. ഞാൻ പറഞ്ഞിട്ട് അവൾ കേട്ടില്ല.’ കൊല്ലപ്പെട്ട ഒന്നരവയസുകാരിയുടെ അച്ഛന്റെ വാക്കുകൾ.

അങ്കമാലിയിലെ ഭാര്യവീട്ടിലെത്തിയതായിരുന്നു സജീവ്. കുട്ടിയുടെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഒന്നരവയസുകാരിയെ സജീവിന്‍റെ അമ്മയുടെ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത് നാടിനെ നടുക്കിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍വെച്ചായിരുന്നു കൊലപാതകം. ഇയാൾ തന്റെ അമ്മയുടെ രണ്ടാം ഭർത്താവാണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങളുടെ വീട്ടിൽ തന്നെയാണ് താമസമെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍