വിഷുക്കാലം കണിക്കൊന്നയുടെ പൂക്കാലം


താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിന്  സമീപത്തെ കൊന്നമരം വാഹന യാത്രക്കാർക്ക്  മനോഹരമായ കാഴ്ചയാകുന്നു.


താമരശ്ശേരി: വിഷുവിന്റെ  വരവറിയിച്ചു കൊണ്ട് നാടെങ്ങും കണിക്കൊന്ന പൂത്തു. മേടപ്പുലരിക്ക് ഇനിയും ആഴ്ചകളുണ്ടെങ്കിലും  മിക്ക കൊന്നകളും വളരെ നേരത്തേ പൂചൂടി.  സ്വര്‍ണവര്‍ണം ചാര്‍ത്തി നില്‍ക്കുന്ന കൊന്നമരം ശുഭകരമായ മറ്റൊരു വര്‍ഷത്തേക്കുള്ള പ്രതീക്ഷകളാണ് നല്‍കുന്നത്. നഷ്ടപ്പെട്ടു പോകുന്ന കാര്‍ഷിക സംസ്കൃതിയെയും  ഓരോ കണിക്കൊന്നയും  ഓര്‍മപ്പെടുത്തുന്നു. അതേസമയം താമരശ്ശേരി മുതൽ കൊയിലാണ്ടി വരെയുള്ള റോഡരികിലെ കൊന്നമരങ്ങൾ
റോഡ് നവീകരണത്തിന്റെ  ഭാഗമായി അധികൃതർ മുറിച്ചുമാറ്റി.

കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ
 ഓര്‍മപുതുക്കുന്നതിനും കൂടിയാണ് വിഷു ആഘോഷിക്കുന്നത്. കര്‍ണികാരം എന്നും പേരുള്ള കണിക്കൊന്ന  വിഷുക്കണി ഒരുക്കുന്നതിന് നിര്‍ബന്ധമാണ്. കൊന്ന നേരത്തേ പൂത്തതിനാല്‍ വിഷുദിനത്തില്‍ പൂ ലഭ്യമാകാതെ  വരുമോ എന്ന ആശങ്കയുമുണ്ട്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍