ചെറിയ പെരുന്നാള്‍: കുവൈറ്റിൽ മെയ് 1മുതൽ അഞ്ച് വരെ പൊതുഅവധി


കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനുളള അവധി പ്രഖ്യാപിച്ച് കുവൈറ്റ്. അടുത്ത മാസം മെയ് ഒന്ന് മുതൽ മെയ് അഞ്ച് വരെ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

പെരുന്നാൾ അവധിക്ക് ശേഷം എല്ലാ മന്ത്രാലയങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും മെയ് 8 ന് തുറക്കും. ഈദുൽ ഫിതറിനോടനുബന്ധിച്ചുളള അവധി ദിവസങ്ങളിൽ സർക്കാർ ഉദ്യോ​ഗസ്ഥർ അവരുടെ ജോലി സമയം പൊതുതാൽപ്പര്യം മാനിച്ച് ക്രമീകരിക്കണമെന്നും സിവിൽ സർവീസ് കമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു.