എട്ട് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 72കാരന് 65 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും


എട്ട് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് എഴുപത്തി രണ്ടുകാരന് അറുപത്തി അഞ്ച് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപയും ശിക്ഷ. ഒറ്റപ്പാലം മുളഞ്ഞൂർ പാഞ്ഞാകൊട്ടിൽ വീട്ടിൽ അപ്പുവിനെയാണ് (72) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.

പെൺകുട്ടിയെ തൻ്റെ വീട്ടിലെ അടുക്കളയിൽ വെച്ച് പ്രതി ഉപദ്രവിച്ചുവെന്നാണ് കേസ്. 2020 ൽ ആണ് കേസിനാസ്പദമായ പരാതി ഒറ്റപ്പാലം പൊലീസിന് ലഭിച്ചത്.

പിഴത്തുകയായ രണ്ട് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. വിവിധ വകുപ്പുകളിലായാണ് ശിക്ഷയെങ്കിലും 65 വർഷവും തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍