വാഹനനികുതിയും ഫീസും കൂടും, പുതിയ വാഹനങ്ങള്‍ക്ക് ഹരിതനികുതി; ഇന്ന് മുതല്‍ എല്ലാം മാറും.
തിരുവനന്തപുരം : ഇന്നുമുതൽ പുതിയ നാലുചക്രവാഹനങ്ങള്‍ക്ക് ഹരിതനികുതി നല്‍കേണ്ടിവരും. പഴയവാഹനങ്ങളുടെ റീ രജിസ്ട്രേഷന്‍, ഫിറ്റ്നസ് ഫീസുകളും കുത്തനെ ഉയരും. ഹരിതനികുതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണെങ്കില്‍ രജിസ്ട്രേഷന്‍ ഫീസുകളുടെ വര്‍ധന കേന്ദ്രത്തിന്റേതാണ്.
പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടിയാണ് റീ രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടിയത്. രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയാല്‍ അഡീഷണല്‍ ഫീസായി ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് 300-ഉം മറ്റു വാഹനങ്ങള്‍ക്ക് ഒരോ മാസവും 500 വീതവും നല്‍കണം. ഫിറ്റ്നസ് പുതുക്കാന്‍ വൈകിയാല്‍ ദിവസം 50 രൂപവീതം പിഴനല്‍കണം
ഹരിതനികുതി ഇങ്ങനെ
ഏപ്രില്‍മുതല്‍ പുതിയ ഡീസല്‍ കാറുകള്‍ക്ക് 1000 രൂപ ഹരിതനികുതി നല്‍കേണ്ടിവരും. മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും ബസുകള്‍ക്കും ലോറിക്കും 2000 രൂപയുമാണ് ഒറ്റത്തവണ നികുതി. മറ്റു ഡീസല്‍ വാഹനങ്ങള്‍ക്ക് 1000 രൂപ
ഹരിതനികുതി വര്‍ധന ഇങ്ങനെ
ഇതുവരെ 10 വര്‍ഷമോ അതില്‍ക്കൂടുതലോ പഴക്കമുള്ള പൊതു വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുമാണ് ഹരിതനികുതി ചുമത്തിയിട്ടുള്ളത്. ഇതില്‍ 50 ശതമാനം വര്‍ധനയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍