ശ്രീനിവാസന്റെ കൊലപാതകം: അക്രമികള്‍ ഉപയോഗിച്ചത് വായ്പ ആവശ്യത്തിന് കൈമാറിയ ബൈക്ക്; ഉടമയെ തിരിച്ചറിഞ്ഞു


പാലക്കാട്: ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

മൂന്നു ബൈക്കുകളും തിരിച്ചറിഞ്ഞതായി പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.

ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പൊലിസ് വിന്യാസമാണ് പാലക്കാട് ജില്ലയില്‍. തമിഴ്‌നാട്ടില്‍ നിന്നും പൊലിസ് എത്തിയിട്ടുണ്ട്.

ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ പൂർത്തിയാക്കി   വിലാപ യാത്രയായി കണ്ണകി നഗര്‍ എത്തിച്ച മൃതദേഹം. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്‌കരിക്കും.