ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു.

താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിലെ ചോയോട് ഇടി മിന്നില്‍ വീട് തകര്‍ന്നു. കുന്നംപള്ളി സുലൈഖയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്.

 വീടിന്റെ അടുക്കള ഭാഗത്ത് കോണ്‍ക്രീറ്റ് സ്ലാബിന് വലിയ ദ്വാരം വീണു. ചുമരുകളും തകര്‍ന്നു. വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. മൂന്ന് തെങ്ങുകള്‍ക്കും ഇടിമിന്നലേറ്റു. വിവിധ ഇടങ്ങളില്‍ കാറ്റില്‍ മരങ്ങള്‍ വീണ് ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും തകര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍