സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കും. അടുത്ത മണിക്കൂറുകളിൽ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. 

നിലവിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്രവാതചുഴി കേരള തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്നതാണ് ശക്തമായ മഴതുടരാൻ കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും.

മോശംകാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, തമിഴ്‌നാട്, ലക്ഷദ്വീപ്, തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നാളെയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സാധാരണ കിട്ടുന്നതിന്റെ നാലിരട്ടി മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തത്.