ശക്തമായ മഴയും കാറ്റും; പത്ത് പേർക്ക് ഇടിമിന്നലേറ്റു
തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇടിമിന്നലേറ്റവരിൽ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. മണലകത്താണ് സംഭവം.
സംസ്ഥാനത്തുടനീളം മഴ കനക്കുകയണ്. തൃശൂർ, തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
