രാത്രിയിൽ പെൺസുഹൃത്തിനെ കൂട്ടിക്കൊണ്ടു പോകാൻ യുവാവ് എത്തി; മോഷ്ടാവെന്ന് കരുതി നാട്ടുകാർ പിടികൂടി
കാളികാവ്: രാത്രിയിൽ സംശയാസ്പദമായ നിലയിൽ കണ്ട യുവാവിനെ മോഷ്ടാവെന്നുകരുതി നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ പെൺസുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആളാണെന്ന് മനസ്സിലായപ്പോൾ പോലീസ് വണ്ടി കയറ്റിവിട്ടു.
കൊല്ലം സ്വദേശിയായ യുവാവ് രണ്ടു ദിവസം കാളികാവിലെത്തി ചുറ്റിക്കറങ്ങിയെങ്കിലും കൂട്ടുകാർ വഴി പരിചയപ്പെട്ട യുവതിയുടെ വീട് കണ്ടെത്താനായില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഒരുമിച്ച് ജീവിതം തുടങ്ങിയ സുഹൃത്തുക്കൾ വഴിയാണ് ഇയാൾ കാളികാവിലെ വീട്ടമ്മയെ പരിചയപ്പെട്ടത്.
രണ്ടു ദിവസം കാളികാവിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങിയ യുവാവ് രണ്ടാം ദിവസം രാത്രി വീട്ടമ്മ നൽകിയ വിവരം അനുസരിച്ച് പുറപ്പെട്ടെങ്കിലും വഴിപിഴച്ചു. അങ്ങനെയാണ് നാട്ടുകാരുടെ കൈയിലകപ്പെട്ടത്. ആർക്കും പരാതിയില്ലാത്തതിനാലാണ് ഇയാളെ താക്കീത് നൽകി വിട്ടതെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍