യാത്രയയപ്പ് നൽകി
സർവ്വീസിൽ നിന്ന് വിരമിക്കുന്ന താമരശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഹേമലത ടീച്ചർക്ക് യാത്രയയപ്പ് നൽകി. ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ എം എൽ എ കാരാട്ട് റസാഖ് മുഖ്യാതിഥിയായി .
പി.ടി.എ പ്രസിഡണ്ട് അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റംസീന നരിക്കുനി* ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പി.ടി.എ ആൻഡ് സ്റ്റാഫ് സമ്മാനിച്ച മൊമെന്റോ ശ്രീ. കാരാട്ട് റസാഖ് കൈമാറി. ഹൈസ്കൂൾ വിഭാഗത്തിന്റെ മൊമെന്റോ ശ്രീമതി. റംസീന നരിക്കുനിയും , വി.എച്ച് എസ് ഇ വിഭാഗത്തിന്റെ മൊമെന്റോ ശ്രീമതി. ഉമ്മുകുൽസുവും കൈമാറി. താമരശേരി ജി.എച്ച് എസ്.എസ് എൻ .എസ് എസ് യൂണിറ്റിന്റെ ആദരവ് വിദ്യാർത്ഥി കൺവീനർ മാരായ ജസീൽ , ലാമിസ് , സോന മോൾ എന്നിവർ ചേർന്ന് അർപ്പിച്ചു. ചടങ്ങിൽ കാരാട്ട് റസാഖ്, അബ്ദുൾ മജീദ്, റംസീന നരിക്കുനി, അഷ്റഫ് കോരങ്ങാട്, ഉമ്മു കുൽസു, ബഷീർ, തുടങ്ങിയവർ പ്രസംഗിച്ചു. ഹേമലത ടീച്ചർ മറുപടി പ്രസംഗം നടത്തി. ബിന്ദു വി ജോർജ് സ്വാഗതവും , അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍