പായസ ചലഞ്ച് സംഘടിപ്പിച്ചു

താമരശ്ശേരി:  തൂവ്വക്കുന്ന് - പേനക്കാവ് വയലോരം റസിഡൻസ് അസോസിയേഷൻ 
നേതൃത്വത്തിൽ പായസ ചലഞ്ച്  സംഘടിപ്പിച്ചു.

ആദ്യ പായസ വിതരണം കൊറ്റി അമ്മയ്ക്ക് നൽകിക്കൊണ്ട്  മൂന്നാം  വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ചിത്രകാരി വിനീത ഷാജിയെ ആദരിച്ചു.

 റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് വി . ബാബുരാജ്, ജനറൽ സെക്രട്ടറി സി .പി കൃഷ്ണൻകുട്ടി,  ട്രഷറർ സുരേന്ദ്രൻ എന്നിവ സന്നിധിയിലായിരുന്നു.