വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി വിശ്വാസികള്‍
താമരശ്ശേരി : പടികടന്നെത്തുന്ന പുണ്യമാസത്തെ വരവേൽക്കാൻ മുസ്‌ലിം വീടുകളിൽ ഒരുക്കങ്ങൾ തുടങ്ങി. വ്രതശുദ്ധിയുടെ മാസമായ റമദാനിൽ വിടുകളും പള്ളികളും തേച്ചുമിനുക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന തിരക്കിലാണ് ഇസ്‌ലാമിക വിശ്വാസികൾ. ഈ മാസം റമദാൻ വ്രതാരംഭത്തിന് തുടക്കമാവും. വീടുകൾ പെയിന്റ് ചെയ്യലും തുടച്ചു വൃത്തിയാക്കവുമെല്ലാമായി വീടുകളിലുള്ളവർ തിരക്കിലാണ്. നോമ്പ് തുറക്കും തുടർന്നുള്ള ഭക്ഷണത്തിനുമുള്ള അരി, ഗോതമ്പ്, മുളക്,മല്ലി, വെളിച്ചെണ്ണ ആട്ടാനുള്ള തേങ്ങ എന്നിവ ഉണക്കി മില്ലിൽ പൊടിച്ച് വീടുകളിൽ തയ്യാറാക്കി വച്ചു കഴിഞ്ഞു. ഇത്തരം ജോലികളല്ലാം വീട്ടിലെ മുതിർന്ന സ്തീകളും മുതിർന്ന പുരുഷൻമാരുമാണ് ചെയ്യാറുള്ളത്. വീട് വൃത്തിയാക്കൽ, നോമ്പ് തുറക്കുള്ള വിഭവങ്ങൾ ഒരുക്കൽ എന്നിവ പുതിയ തലമുറക്കാരും പങ്കുചേരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍