ഗൂഗിൾ പ്ലേയിൽ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷൻ വരുന്നു; കൂടുതൽ വിവരങ്ങൾ അറിയാം
ഗൂഗിളിന്റെ ആൻഡ്രോയിഡ് ആപ്പ് സ്റ്റോറായ ഗൂഗിൾ പ്ലേയിൽ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷൻ വരുന്നു. ആപ്ലിക്കേഷനുകളുടെ ഡാറ്റാ ശേഖരണ രീതികൾ സംബന്ധിച്ചും അവ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ചുമുള്ള വ്യക്തമായ വിവരങ്ങൾ ആപ്പ് ഡെവലപ്പർമാർ ഇവിടെ വ്യക്തമാക്കണം.
നാളെ മുതൽ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ഈ വിഭാഗത്തിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ ജൂലായ് 20 വരെ ഡെവലപ്പർമാർക്ക് സമയം നൽകിയിട്ടുണ്ട്.
വിശദമായ വിവരങ്ങളില്ലാതെ എതെല്ലാം വിവരങ്ങളാണ് ആപ്പുകൾ ശേഖരിക്കുന്നത് മാത്രം കാണിച്ചാൽ മതിയാവില്ല. ഉപഭോക്താക്കൾ അവരുടെ ഡാറ്റ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നുണ്ടോ എന്നുമെല്ലാം അറിയാൻ ആഗ്രഹിക്കുന്നുവെന്നും ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഡാറ്റാ സേഫ്റ്റി സെക്ഷനിൽ ഉണ്ടാകുന്ന വിവരങ്ങൾ ഇവയൊക്കെയാണ്
- ഡെവലപ്പർ ഡാറ്റ ശേഖരിക്കുന്നുണ്ടോ ഉണ്ടെങ്കിൽ എന്ത് ആവശ്യത്തിന്.
- ഡവലപ്പർ ഡാറ്റ തേഡ് പാർട്ടികളുമായി പങ്കുവെക്കുന്നുണ്ടോ.
- കൈമാറ്റം ചെയ്യുന്ന ഡാറ്റയുടെ എൻക്രിപ്ഷൻ പോലുള്ള സുരക്ഷാ മുൻകരുതലിനുള്ള നടപടികൾ എന്തെല്ലാം, ഡാറ്റ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടാൻ ഉപഭോക്താവിന് സാധിക്കുമോ
- പ്ലേ സ്റ്റോറിൽ കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിന് ഗൂഗിൾ പ്ലേയുടെ ഫാമിലി പോളിസി പിന്തുടരാൻ ആപ്പ് പ്രതിജ്ഞാബദ്ധമാണോ
- ആഗോള സുരക്ഷാ മാനദണ്ഡത്തിന് വിരുദ്ധമായി ഡെവലപ്പർ അവരുടെ സുരക്ഷാ രീതികൾ സാധൂകരിച്ചിട്ടുണ്ടോ.
ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി വിവിധ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് ഗൂഗിൾ പറഞ്ഞു. ക്യാമറ, ലോക്കേഷൻ പോലുള്ള പെർമിഷനുകൾ ചോദിക്കുമ്പോൾ അത് ഒരുതവണ ഉപയോഗിക്കാനും, ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രം ഉപയോഗിക്കാനും, എല്ലായിപ്പോഴും ഉപയോഗിക്കാനുമുള്ള അനുമതികൾ നൽകാനുള്ള ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. പ്രൈവസി ഡാഷ്ബോർഡിൽ നിന്നും ആപ്പുകൾ എ്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് കാണാനാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍