മ്മളെ കോഴിക്കോട് " പുസ്തകം ഏറ്റുവാങ്ങി
താമരശ്ശേരി: നിസാം കക്കയം രചിച്ച "മ്മളെ കോഴിക്കോട് (കണ്ടതും അറിഞ്ഞ തും ) " എന്ന പുസ്തകം താമരശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിന് എഴുത്തുകാരൻ സമർപ്പിച്ചു. സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജ്യോതി മനോത്ത് പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ.പ്രസിഡണ്ട് . പി.എം അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ നൗഷാദ്, ശോഭന, ഷാനിബ് എന്നിവർ പങ്കെടുത്തു. പുസ്തക വില്പനയിലൂടെ ലഭിക്കുന്നതുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരിക്കുകയാണ് അക്ഷരം കൊണ്ട് നാടിന് വെളിച്ചമേകുന്ന ചെറുപ്പക്കാരനായ ഈ എഴുത്തുകാരൻ. പൂർവ്വ വിദ്യാർത്ഥിയായ നിസാമിന്റെ പുസ്തകം സ്ക്കൂളിന് ഗുരു ദക്ഷിണയായി .
