വഴി തടസ്സപ്പെടുത്തി മുറിച്ചിട്ട മരം നീക്കം ചെയ്തു.

താമരശ്ശേരി : കോരങ്ങാട് - മൂന്നാം തോട് ജംഗ്ഷന് സമീപം മാസങ്ങളായി വഴി തടസ്സപ്പെടുത്തി മുറിച്ചിട്ട മരമാണ്  നീക്കം ചെയ്തത്. കോരങ്ങാട് ന്യൂസ് വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി.

എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് മരം മുറിച്ചത്. തൂവ്വക്കുന്ന് ഭാഗത്തേക്കുള്ള വഴിയിലായിരുന്നു മരം മുറിച്ചിട്ടത്.