കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരണപ്പെട്ടു
മുക്കം: നഗരസഭയിലെ മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു/ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചു എന്നാല്‍ ഇവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല രാത്രിയില്‍ 7 മണിയോടുകൂടി കുട്ടി മരണപ്പെടുകയായിരുന്നു.
