റമളാൻ റിലീഫ് വിതരണം നടത്തി.


കന്നൂട്ടിപ്പാറ : റമളാൻ റിലീഫ് വിതരണം നടത്തി. സ്വാന്തനം ഹിദായ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ജാതി മത ഭേദമന്യേ 400 ഓളം കുടുബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. 19 വർഷമായി തുടർന്ന് വരുന്ന ഈ റിലീഫ് കൂട്ടായ്മ പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയവുമാണ്. ഈ വർഷത്തെ LSS പരീക്ഷയിൽ വിജയം നേടിയ സിലു ഫാത്തിമ, ദിയ ഫാത്തിമ എന്നീ വിദ്യാത്ഥിനികളെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ഹിദായ റിലീഫ് വിതരണോൽഘാടനം കട്ടിപ്പാറ സർക്കിൾ സെക്രട്ടറി നൗഫൽ സഖാഫി നിർവ്വഹിച്ചു. LSS വിജയി കൾക്കുള്ള മൊമെന്റോ വിതരണം | K അബ്ബാസ് , KP മൊയ്തീൻ കോയ എന്നിവരും നിർവ്വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍