കയർ ഭൂവസ്ത്ര സംരക്ഷണഭിത്തി നിർമാണത്തിന് തുടക്കമായി
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് കോരങ്ങാട് തോടിന് കയർഭൂവസ്ത്രം ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചു. കയർഭൂവസ്ത്ര വിരിച്ചു കൊണ്ട് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം നിർവഹിച്ചു.....
മണ്ണിടിച്ചിൽ തടയാൻ കോൺക്രീറ്റിനു പകരമായാണ് കയർ ഭൂവസ്ത്രം കൊണ്ടുള്ള പരിസ്ഥിതി സൗഹൃദഭിത്തി നിർമിക്കുന്നത്. പിടിച്ചുനിർത്താൻ മുളയാണികൾ ഉപയോഗിക്കുന്നുണ്ട് . ഇതിനുമുകളിൽ അനുയോജ്യമായ പുല്ലോ ചെടിയോ നട്ടുപിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തോടുകൾ, നീർച്ചാലുകൾ, കുളങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ചരിവുപ്രദേശത്തെ കൃഷി, ബണ്ട് നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കും കയർ ഭൂവസ്ത്രം ഫലപ്രദമാണ്. പ്രകൃതി സംരക്ഷണത്തോടൊപ്പം കയർ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്നതുകൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകാനും പദ്ധതി സഹായിക്കും.
തൊഴിലുറപ്പ് എഡിഎസ് വിജിത ബിജു . ഹബീബ് റഹ്മാൻ. രാജേന്ദ്രൻ. ഷംസീർ . തൊഴിലുറപ്പ് ഓവർസിയർ മുഹമ്മദ് ഹൈജാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍