സി.മേയിൻ കുട്ടി സാഹിബ് ഈദ് കിറ്റ് വിതരണം താമരശ്ശേരിയിൽ നടന്നു
താമരശ്ശേരി: സൗഹൃദ, സൗഹാർദ്ദ സംഗമ വേദിയായിമാറിയ താമരശ്ശേരിയിലെ ബാഫഖി ട്രസ്റ്റ് ഈ വർഷത്തെ ഇഫ്ത്താർ മീറ്റിൽ സി.മോയിൽ കുട്ടി സാഹിബ് ഈദ് കിറ്റ് വിതരണം ഫാ. ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
എട്ടു വർഷങ്ങൾക്ക് മുൻപ് താമരശ്ശേരിയിൽ തുടക്കം കുറിച്ച ബാഫഖി ട്രസ്റ്റ് തെരെഞ്ഞെടുത്ത പാവപ്പെട്ട എല്ലാ വിഭാഗം കുടുംബങ്ങൾക്കും ഈ വർഷം ഭക്ഷണക്കിറ്റ് നൽകുന്നുണ്ടെന്ന് ചടങ്ങിലെ അദ്ധ്യക്ഷനും ട്രസ്റ്റ് ചെയർമാനുമായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.
എല്ലാ വർഷവും റംസാനിൽ നടക്കുന്ന വാർഷിക പരിപാടിയും ഇഫ്ത്താർ മീറ്റും കൊറാണ കാരണത്താൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടന്നിരുന്നില്ല.
രാഷ്ട്രീയ സാമൂഹിക വ്യാപാര രംഗത്തെ പ്രമുഖരും സാധാരക്കാരും പങ്കെടുത്ത് ശ്രദ്ധേയമായ സമൂഹ നോമ്പുതുറ ഒരുക്കുന്ന ബാഫക്കി ട്രസ്റ്റ് സമൂഹത്തിന് നല്ല സന്ദേശമാണ് നൽകുന്നതെന്നും ഇത്തരം വേദികൾ സ്വന്തം വിശ്വാസവും പരസ്പര സ്നേഹവും നിലനിർത്താൻ എല്ലാ വിഭാഗങ്ങൾക്കും ഉതകുന്നതാണെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച നേതാക്കൾ പറഞ്ഞു.
സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ,
കേരള സർക്കാർ മനുഷ്യാവകാശ കമ്മീഷൻ അംഗം ബൈജു നാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, എം ടി അയൂബ് ഖാൻ, എ.പി മുസ്തഫ, അഡ്വ. ജോസഫ് മാത്യു, ബാപ്പു അണ്ടോണ, എ.കെ അബ്ബാസ്,സക്കരിയ ഫൈസി, അബ്ദുറഷീദ് ഫൈസി പരതക്കാട്, മുഹമ്മദലി ഫൈസി,പ്രഭാകരൻ നമ്പ്യാർ,ടോം ജോസഫ്, റെജി ജോസഫ്, നന്ദൻ കാരാടി,എം.എ ഗഫൂർ മാസ്റ്റർ, അഡ്വ: ലത്തീഫ്,അഡ്വ: നജീബ്,എൻ.പി ഭാസ്ക്കരൻ,ഫസൽ തച്ചംപൊയിൽ,എ.കെ അഷ്റഫ്,ഹാരിസ് അമ്പായത്തോട്, ടി.പി ഷരീഫ്, ആലി ഹാജി, സി.മുഹ്സിന് ,എം.കെ അസീസ്, അഷ്റഫ് കോരങ്ങാട്,കബീർ ഈർപ്പോണ,ഫാസിൽ കാഞ്ഞിരത്തിങ്ങൽ, നിയാസ് ഇല്ലി പറമ്പിൽ, ഷഫീഖ് ചുടലമുക്ക്, ആസാദ് കാരാടി തുടങ്ങിയവരും മറ്റും ചടങ്ങിൽ പങ്കെടുത്തു.
എം.മുഹമ്മദ്, ബാരി മാസ്റ്റർ, ഹരിത നസീർ, അൽത്താഫ് ടി.പി, നദീറലി സൽമാൻ, തസ്ലീം ഓ.പി, ഷാജൽ സി.എച്ച്, അനുഷാമിൽ,നസൽ, എ.കെ ആസിഫ്, ജാസിർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍